രണ്ടുമാസത്തെ
ഒഴിവു ദിനങ്ങൾ വെള്ളത്തിന്റെ
വേഗത്തിൽ ഒലിച്ചുപോയതറിഞ്ഞില്ല.
നജീബ് ഗൾഫിലെ വേനലവധിക്ക് നാട്ടിൽ
വന്നതായിരുന്നു. വരുമ്പോൾ അയാളുടെ കൂടെയൊന്നുമുണ്ടായിരുന്നില്ല..ഒരു പെട്ടിയും ഒരു ബാഗും. അതിൽ നാണം
മറയ്ക്കുവാൻ ഉടുക്കുവാനുള്ള
ഒന്നുരണ്ടുകൂട്ടു വസ്ത്രങ്ങളും, കൂടാതെ
വരുന്നതിന്റെ മുൻപ് അജ്മാനിലെ ഡേ ടു ഡേ യിൽ നിന്നും വാങ്ങിച്ച ചുവപ്പു
പുള്ളികളുള്ള ഊതിയാൽ വീർക്കുന്ന രണ്ടു വെള്ള ബലൂണുകളും, നിലത്തുരതി
വിട്ടാൽ ചീറിപ്പായുന്ന രണ്ടു കാറുകളും, റൂമിലെ
കൂടപ്പിറപ്പു സമ്മാനിച്ച സ്വിച്ച് ഇട്ടു ഓണാക്കി പാടിയാൽ കേൾക്കാൻ നല്ല ഇമ്പമുള്ള,
ആരും പാടുവാൻ കൊതിച്ചുപോകുന്ന സ്വർണ്ണ നിറത്തിലുള്ള ഒരു മൈക്ക്. രണ്ടുമൂന്നു മിട്ടായിപ്പൊതികളും ...
ഒരുപാട്
പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിന്റെ മണിയറയിൽ ഒളിപ്പിച്ചുവെച്ചായിരുന്നു അയാൾ കരിപ്പൂർ വീമാനത്താവളത്തിൽ
പറന്നിറങ്ങിയത്. വരണ്ട മരുഭൂമിയിൽനിന്നും യാത്രതിരിച്ച അയാൾ അതിവിശാലമായ ആകാശത്തെ
പഞ്ഞിക്കെട്ടുകളും താഴെ പരന്നുകിടക്കുന്ന
നാടിന്റെ പച്ചപ്പും കണ്ടപ്പോൾ അയാളുടെ മനസ്സ്
കുളിരണിയാതിരുന്നില്ല. അയാളുടെ ഭാവനകൾക്കു
ചിറകുമുളക്കാതിരുന്നില്ല. മുകളിൽനിന്നും
നോക്കിയാൽ പ്രകൃതി പച്ചപ്പട്ടുടുത്തു നജീബിനെ സ്വീകരിക്കാൻ കാത്തുനിൽക്കുകയാണെന്നു തോന്നും.
ആകാശത്തു
വട്ടമിട്ടുപറന്നുകൊണ്ടിരിക്കുന്ന
വിമാനം തന്റെ ഇരു കാലുകളും
താഴേക്കിറക്കി തീരെ മരങ്ങളില്ലാത്ത ഒരിടംനോക്കി
ചിറകുവിടർത്തി താഴെ
വന്നിറങ്ങി. അത് ഒരുപാട് ദൂരം മുന്നോട്ട് പാഞ്ഞൂ. അതിന്റെ വേഗത
കുറഞ്ഞു വന്നു. തിരിഞ്ഞു വളഞ്ഞു ഒരു കെട്ടിടത്തിന്റെ അരികിലായി പോയിനിന്നു. നജീബിന്റെ
മനസ്സിൽ ആവേശം തിരതല്ലി. എയർപോർട്ടിൽ എത്തിയ വിവരം ഉപ്പായെ
വിളിച്ചറിയിച്ചു.
ആവേശത്തിമർപ്പിൽ
ഉപ്പായോട് സലാം ചൊല്ലുവാൻ അയാൾ മറന്നുപോയി.
" ഹലോ.... ജി എത്യോ ?? " - ഫോൺ എടുത്ത ഉടനെ ഉപ്പ അയാളോട്
ചോദിച്ചു.
" ആ ഞാനിവിടെ എത്തിണ്" - നജീബ് ആവേശത്തോടെ പറഞ്ഞു.
" എല്ലാരൂന്റെ കൂടെണ്ട്. ഹിബമോളും നിദ മോളും ....... "
-
അയാളുടെ ഉപ്പ പറഞ്ഞു.
അവർ രണ്ടുപേർക്കും നജീബിനെ വേണം. അങ്ങിനെ പെട്ടെന്നൊന്നും ആർക്കും
വിട്ടുകൊടുക്കത്തില്ല. പ്രിയപ്പെട്ടവർക്കുവേണ്ടി ഉരുകിത്തീരുന്ന പ്രവാസിയായ നജീബിനെ വരവേൽക്കുവാൻ അവർ പുറത്തു
കാത്തുനിൽക്കുകയാണ്. അവർക്കു രണ്ടുപേർക്ക്കും നജീബ് എന്നുവച്ചാൽ ജീവനാണ്. അയാളെ
എങ്ങോട്ടും പോകുവാൻ സമ്മതിക്കത്തില്ല. നജീബ് എന്തുചെയ്യും ?...
വിമാനം
നിന്നയുടനെ തട്ടിന്മേൽ
ഉറങ്ങിക്കിടന്നിരുന്ന നല്ല കനമുള്ള ബാഗ് നജീബ് വേഗം വലിച്ചൂരിയെടുത്തു.
ബാഗ് തോളിലേക്കെടുത്തുവെച്ചു മുന്നോട്ടു
മെല്ലെ മെല്ലെ നടന്നു.
" താങ്ക്യൂ സർ" - വാതിൽക്കൽ
നിൽക്കുന്നവൾ അയാളെ നോക്കി പുഞ്ചിരിതൂകി പറഞ്ഞു.
അയാളും പുഞ്ചിരിച്ചു.
കോണിപ്പടിയിറങ്ങി വേഗം നടന്നു. ല്ഗഗേജ് എടുത്തു പുറത്തേക്കു കടക്കുമ്പോൾ
എല്ലാവരെയും അവൻ നിറകണ്ണുകളോടെ കണ്ടു. അയാളുടെ ഉപ്പായുണ്ട്. തന്റെ ഭാര്യ മൂന്നു
മാസം മാത്രം പ്രായമായ കുഞ്ഞിപൈതലിനെ ഒക്കത്തുവെച്ച് നിൽക്കുകയാണ്. അവന്റെ ഇത്താത്ത
ഉമ്മായുടെ വലതു കൈപിടിച്ച് നിൽക്കുകയാണ്. അവളുടെ കളിക്കൂട്ടുകാരി അവളുടെ മാമിയുടെ
ഇടതുകൈയിലെ വിരലുകളിൽ
പിടിച്ചുതൂങ്ങിനില്ക്കുകയാണ്. ഇരുകൈകള്കൊണ്ടും ട്രോളിയുടെ ഹാൻഡിൽ പിടിച്
തോളിൽ ബാഗും താങ്ങി അവരുടെ അടുത്തേക്ക് വർദ്ദിച്ച ആവേശത്തോടെ അയാൾ നടന്നു..
Drawing : (Courtesy)
........................................................
K.M.A Paruthikkadu

No comments:
Post a Comment