പ്രിയപ്പെട്ട പ്രിൻസിപ്പാൾ സർ,
താങ്കൾക്കു സുഖമെന്ന് കരുതുന്നു. ഞാൻ
പറയാൻപോകുന്നത് എല്ലാവര്ക്കും പ്രധാനപ്പെട്ട
ഒരു കാര്യമായിക്കൊള്ളണമെന്നില്ലെങ്കിലും എന്നെ
സംബദ്ധിച്ചിടത്തോളും വളരെ പ്രധാനപ്പെട്ട ഒരു കാര്യംപറയുവാനാണ് ഞാനീ കത്തെഴുതുന്നത്
എന്ന് പറയാമല്ലോ. ഇന്ത്യയിൽനിന്നും അജ്മാനിലെ ഹമീദിയയിലേക്കു കുടിപ്പാര്ത്ത ആയിരത്തോളം
കുട്ടികൾ പഠിക്കുന്ന ഒരു വലിയ സ്ഥാപനം പോറ്റിവളർത്തുന്ന ഒരുആളാണല്ലോ താങ്കൾ . മാഷ്മാരായും
ടീച്ചർമാരായും കുട്ടികളായും സ്ഥാപനത്തിൽ ജോലിചെയ്യുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്യുന്നവനാണല്ലോ താങ്കൾ . അത് കണ്ടും കേട്ടും
അറിഞ്ഞു ബോധ്യപ്പെട്ടവനുമാണ് ഞാൻ. കൂടുതൽ പറയാതെ കാര്യത്തിലേക്കു
കടക്കട്ടെ. ഞാനൊരു ബ്ലോഗ് ഉണ്ടാക്കിയിട്ട് കൂടുതൽ കാലങ്ങളൊന്നും
കഴിഞ്ഞുപോയിട്ടില്ല. ബ്ലോഗ് എന്ന്പറയുമ്പോൾ അതൊരു സംഭവമാണ് എന്നൊന്നും താങ്കൾ കരുതരുത്.
കെട്ടിലും മട്ടിലും അത്രയ്ക്ക് പത്രാസൊന്നും കാണാനിടയില്ല. അതിൽ എഴുതിത്തുടങ്ങിയതേയുള്ളൂ. കൂടുതലൊന്നും എഴുതിയിട്ടില്ല. അഞ്ചുപത്തുകുറിപ്പുകൾ മനസ്സിൽ തോന്നിയപ്പോൾ എഴുതിയിട്ടിട്ടുണ്ട്.. താങ്കളെപ്പോലുള്ള
ഒരു വലിയ ആൾ വായിച്ചുനോക്കാന്മാത്രം അതിനു സ്റ്റാൻഡേർഡ് ആയിട്ടുണ്ടോ എന്നും എനിക്കറിയില്ല.
മാത്രവുമല്ല തീരെ പത്രാസില്ലാത്ത മലയാളത്തിലുമാണ് അതിൽ എഴുതിയിരിക്കുന്നത്. ഒഴുവു സമയം കിട്ടുമ്പോൾ അതൊന്നു വായിച്ചുനോക്കാൻ മനസ്സുകാണിക്കണം
എന്ന് പറയാമല്ലോ. എഴുത്തിൽ എന്തെങ്കിലും നന്മയുണ്ട് എന്ന് തോന്നുകയാണെങ്കിൽ എന്നെ പ്രോത്സാഹിപ്പിക്കുന്നതിൽ
താങ്കൾ മടിയൊന്നും കാണിക്കരുത്. താങ്കൾ പിശുക്ക് കാണിക്കുന്നവനൊന്നുമല്ല എങ്കിലും ചുമ്മാ രസത്തിനു പറയുകയാണ്. കൂട്ടത്തിൽ ഒരു കാര്യം
കൂടി പറയാനുണ്ട്. അതെന്താണെന്നല്ലേ. എന്റെ വിസയുടെ കാര്യം. വിസക്കിപ്പോൾ ഭയങ്കര ഡിമാൻഡ്
ആണെന്നറിയാം. അങ്ങനെ പെട്ടെന്നൊന്നും കിട്ടുകയുമില്ല എന്നും അറിയാം. ചെലവ് കൂടുതലാണ്
എന്നും അറിയാം. എങ്കിലും വിസയൊന്നുമില്ലാതെ എത്രനാൾ ഈ മരുഭൂ മണ്ണിൽ ഞാൻ പണിയെടുക്കും.
പോലീസ് പിടിക്കില്ലേ. ലോക്കപ്പിൽ അടക്കില്ലേ. അപ്പോൾ അവിടെകിടന്നു പട്ടിണിക്കിടക്കേണ്ടി
വരില്ലേ. പോലീസിന്റെ തല്ലു കൊള്ളേണ്ടിവരില്ലേ. ചീത്തവിളിയും കേൾക്കേണ്ടിവരില്ലേ. ചീത്തകൾ
ഒരുപാട് വട്ടം പലരിൽനിന്നുമായി കേട്ടുകഴിഞ്ഞതാണ്. എന്റെ ചെറിയ പള്ളനിറഞ്ഞതുമാണ്. അതുകൊണ്ടു
താങ്കൾ എന്റെ കാര്യത്തിൽ ഉടനടി പരിഹാരം ഉണ്ടാക്കിത്തരണം
എന്ന് വിനീതമായി അപേക്ഷിക്കുന്നു. താങ്കൾ മറക്കില്ല എന്നറിയാമെങ്കിലും മറന്നുപോകരുത്
എന്നുണർത്തട്ടെ. നിലാവില്ലാത്ത ഈ രാവിലും ഞാൻ ഉണർന്നിരിക്കുകയാണ്. താങ്കളുടെ പരിപാടികളെല്ലാം
വളരെ മംഗളമായിത്തന്നെ നടക്കട്ടെ.
എല്ലാ സഹായത്തിനും സഹകരണത്തിനും വളരെ
അഡ്വാൻസ് ആയിത്തന്നെ നന്ദി അറിയിക്കുന്നു.
സ്നേഹപൂർവ്വം,
കെ .എം .എ
No comments:
Post a Comment