പണത്തിന്റെ വഴിയേ പാഞ്ഞുപോയിട്ടില്ല. എന്നാൽ സ്വപ്‌നത്തെ പിന്തുടർന്ന് മെല്ലെ മെല്ലെ നടന്നു നോക്കിയിട്ടുണ്ട്. നടന്ന വഴികളൊന്നും അത്രയ്ക്ക് സുഖകരമായിരുന്നില്ല. വഴികളൊക്കെയും വളവുകളും തിരിവുകളും കയറ്റവും ഇറക്കവും ഒക്കെ നിറഞ്ഞതായിരുന്നു. ക്ഷീണിച്ചുപോയെങ്കിലും നടത്തം നിർത്തിയിട്ടൊന്നുമില്ല. ഇനി നിർത്തുകയുമില്ല. നിർത്താനുള്ള മനസ്സുമില്ല. വഴികളായ വഴികളൊക്കെയും കുത്തുന്ന കാരമുള്ളുകളും തറക്കുന്ന കുപ്പിച്ചില്ലുകളാലും, കൊത്തുന്ന മൂർക്കൻ പാമ്പുകളാലും, വിഴുങ്ങുന്ന പെരുമ്പാമ്പുകളാലും നിറഞ്ഞതായിരുന്നു.
ചക്രവാളത്തെ നോക്കിയുള്ള നടത്തത്തിൽ ഒരുപാടില്ലെങ്കിലും ചെറുതും വലുതുമായ സ്‌കൂളുകളിലും മറ്റുമായി അഞ്ചെട്ടു
സ്ഥാപനങ്ങളിൽ പഠിക്കേണ്ടിയും വന്നിട്ടുണ്ട്.
അഞ്ചുപത്തു സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടിയും വന്നിട്ടുണ്ട്.നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇടക്കൊക്കെ വളരെ സോഫ്റ്റായ
എന്റെ കാലിന്നടിയിൽ കുപ്പിച്ചില്ലു തറച്ചുപോയിട്ടുണ്. നല്ല കടച്ചില് ഉണ്ടായിട്ടുമുണ്ട്.
ഞാൻ കുത്തിരുന്ന് പുളഞ്ഞിട്ടുമുണ്ട്. നിർത്താതെ വാവിട്ട് കരഞ്ഞിട്ടുമുണ്ട്. ചിലപ്പോഴെങ്കിലും കാലിന്നടിയിൽ
കുപ്പിച്ചില്ലു തറച്ചിട്ടുണ്ട്. നല്ല ചുവപ്പു നിറമുള്ള ചോര വാർന്നൊലിച്ചിട്ടുമുണ്ട്.
ഞാനിരുന്ന് കരഞ്ഞിട്ടുമുണ്ട്. എങ്കിലും കാലിൽത്തറച്ച മുള്ളു എടുത്തു തരുന്നവരെയും കുപ്പിച്ചില്ലു
തറച്ച മുറിവ് പുരട്ടിത്തരുന്നവരെയും വളരെ കുറച്ചേ
ജീവിതത്തിൽ കണ്ടിട്ടുള്ളൂ. എന്നാൽ ആർത്തട്ടഹസിച്ചു ചിരിക്കുന്നവരെയും ഊറിച്ചിരിക്കുന്നവരെയും
സുലഭമായിതന്നെ നീറുന്ന കണ്ണുകളോടെ കാണാൻ കഴിഞ്ഞിട്ടുണ്ട്. നായിക്കാട്ടങ്ങളെയും പൂച്ചക്കാട്ടങ്ങളെയും
ഒരുപാട് പിന്നെയും ഒരുപാട് കണ്ടിട്ടുണ്ട്.
നടത്തത്തിനിടയിൽ വഴിയിൽവെച്ച് ചോദിക്കാത്ത
പണിതരുന്നവരെ അരിശത്തോടെ നോക്കിനിന്നിട്ടുണ്ട്. വള്ളിവെച്ചു വീഴ്ത്തുന്നവരെയും കണ്ടിട്ടുണ്ട്.
ഞാനൊരുപാട് വട്ടം വീണുപോയിട്ടുമുണ്ട്. വീണുകിടക്കുന്നതുകണ്ട് ഊറിച്ചിരിക്കുന്നവരെയും
കൈകൊട്ടിച്ചിരിക്കുന്നവരെയും കണ്ടിട്ടുണ്ട്. അപ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ചുടുചോര
പൊട്ടിയൊലിച്ചിട്ടുണ്ട്. നീറുന്ന മനസ്സിൽ വേദനയും നിരാശയും തളംകെട്ടികിടന്നിട്ടുമുണ്.
അവർ അങ്ങനെ ചിരിച്ചുകളിച്ചു മറിഞ്ഞു നടക്കട്ടെ.
സന്തോഷിച്ചു ആഹ്ലാദിച്ചു ആർമാദിച്ചു നടക്കട്ടെ. ഒരുനാൾ മൂക്കിൽ പഞ്ഞിയും വെക്കട്ടെ.
എത്ര പോക്കിരിയായിരുന്നാലും സൂത്രകാരനായിരുന്നാലും ഒരുനാൾ മരണം ക്ഷണിക്കാതെ വിരുന്നെത്തുമല്ലോ.
വള്ളിവെച്ചുവീഴ്ത്താനും തള്ളിയിടാനുമായി കൂടുതലില്ലെങ്കിലും കുറച്ചുപേരെ പടച്ച
തമ്പുരാൻ ഈ ദുനിയാവിൽ സൃഷ്ട്ടിച്ചുവെച്ചിട്ടുണ്ട്. അവരും ഈ ഭൂമി മണ്ണിൽ ആർക്കെങ്കിലും
ആവശ്യമുള്ളവരായിരിക്കണം. എങ്കിൽ അവരുടെ സംഭാവന ഈ ഭൂമിയിൽ എന്തായിരിക്കും ???
.... എന്തെങ്കിലുമൊക്കെയാവട്ടെ. അവർ അവരുടെ
പണി ഭംഗിയായി ചെയ്യുന്നു. ഞാനെന്റെ പണിയും
ഭംഗിയായി ചെയ്യുന്നു. നമ്മളെല്ലാവരും ഒരുമിച്ചൊരുമിച്ചു കാലത്തിന്റെ ദൗത്ര്യം ഏറ്റെടുക്കുന്നു.
നേരിട്ടുപരിചയിച്ച ഈ മഹാന്മാരോടെല്ലാം മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത
എന്റെ നന്ദിയും കടപ്പാടും ഞാനിവിടെ ഇതിനാൽ അറിയിക്കട്ടെ. അവരാണല്ലോ ഇന്ന് എന്നെ മനസ്സിൽ
തോന്നുന്നതെല്ലാം എഴുതുന്നവനാക്കിമാറ്റിയത്. ചെയ്ത ഓരോ നന്മക്കും ഒരുപാടൊരുപാട് നന്ദിയും
കടപ്പാടുമുണ്ട്.ഇനിയും ഇതുപോലെ നന്മകൾ ചെയ്തുകൊണ്ടിരിക്കണം. ഇനിയും നന്മകൾ ചെയ്യാൻ
ഞാനിവിടെത്തന്നെ ജീവിച്ചിരിപ്പുണ്ട്. നന്മകളിൽ ഒന്നുംതന്നെ ഇനിയും കുറവുവരുത്തരുത്.
അതൊക്കെ ശരിതന്നെ. എങ്കിലും ഏറ്റവും മികച്ചുനിൽക്കുന്ന നന്മകൾ എടുത്തുപറയുകതന്നെ
ചെയ്യണമല്ലോ. എല്ലാവര്ക്കും വേണ്ടി വയറുനിറയുന്ന ഒരു വിഭവസദ്യയൊരുക്കാൻ ഒരുനാൾ ഞാൻ
ഇറങ്ങിവരുന്നുണ്ട്. അതുവരെ കാത്തിരിക്കാൻ ദയവായി മനസ്സുകാണിക്കണം.
ശുഭം !
..........................
കെ.എം .എ

No comments:
Post a Comment