ഉമ്മുൽ ഖുവൈൻ



ഇപ്പോൾ ഉമ്മുൽ ഖുവൈനിലാണ് താമസമെന്ന് ഇനിയാരോടും  പ്രത്യേകം പറയേണ്ടതില്ലല്ലോ. പുതിയ ലുലു മാളിന്റെ സമീപമുള്ള റോഡിന്റെ എതിർവശത്തായാണ് ഉമ്മുൽഖുവൈൻ ബാങ്ക് നിലകൊള്ളുന്നത്. അതിനു സമീപമാണ് ഷെയ്ഖ് സായദ് മസ്ജിദ് എല്ലാവരുംകാൺകെ തലയുയർത്തി നിൽക്കുന്നത്. അവിടെനിന്നും   വലതുകാൽ മുന്നോട്ടുവെച്ചു, കൈകൾ മുന്നോട്ടും പിന്നോട്ടും നീട്ടിവലിച്ചു ഒരഞ്ചുമിനുട്ട് നടന്നാൽ ഒരു വലിയ കെട്ടിടത്തിന്റെ മുൻവശം എത്തും. ശൈഖ് ബിൽഡിങ് എന്നാണു അതിനെ വിളിക്കപ്പെടുന്നത്.  അഞ്ചെട്ടു നിലകളുണ്ട്. കെട്ടിടത്തിന്റെ താഴെനിലയിൽ ആളുകൾ നോക്കുന്ന ഭാഗത്തുജന ലേഡീസ് ബ്യൂട്ടി സെന്റര്” എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ മനോഹരമായി ഏഴുതിവെച്ചിട്ടുണ്ട്. വേറെ എന്തൊക്കെയാണ് അവിടെ എഴുതിവച്ചിട്ടുള്ളത് ?? ...

ഒരുപാടുവട്ടം അവിടെ ഒന്ന് കയറിനോക്കണം എന്ന് വിചാരിച്ചതാണ്. എനിക്ക് മേക് ആപ്പ് ചെയ്യാനൊന്നുമല്ല കേട്ടോ. ഒരു കാര്യം ചോദിക്കാനായിരുന്നു. എങ്കിൽ അതെന്താണ് ???

"  ഇവിടെ  ഹൃദയംകൂടി  ഒന്ന് വെളുപ്പിച്ചു തരുമോ ??? ".........

അതെന്തിനാണ് അങ്ങനെ ചോദിക്കുന്നത് എന്നല്ലേ. അതിനു കാരണമുണ്ട്.  ഇന്നത്തെ കാലത്തു തൊലിനിറത്തേക്കാൾ ആളുകളുടെ ഹൃദയത്തിനാണല്ലോ കൂടുതൽ കറുപ്പ്. പക്ഷെ എന്ത് ചെയ്യാനാണ്. ഞാനൊരു  ആണായിപ്പോയില്ലേ. കാണുന്ന സെന്റർ പെണ്ണുങ്ങൾക്ക് വേണ്ടിയുള്ളതല്ലേ. ആണായിക്കിടക്കുന്ന ഞാനെങ്ങനെ  അതിനുള്ളിൽ കയറും ?? .

കെട്ടിടത്തിന്റെ ഇടതുവശംചേർന്ന് ഉള്ളിലേക്ക് കുറച്ചുനടന്നാൽ ഇടതുവശത്തായി ഒരു അടച്ചുവെച്ചിരിക്കുന്ന ഒരു വാതിൽ കാണാം . അത് ഉന്തിതുറന്നു ചവിട്ടുപടി കയറിപോയാൽ മെസനൈൻ നിലയിലെത്തും. അവിടെ നിന്നും ലിഫ്റ്റിൽ കയറി മൂന്നാം നിലയിലെത്താം .  മൂന്നാമത്തെ നിലയിലെ റൂം നമ്പർ 302 ലാണ് ഇതെഴുതുന്ന ഈയുള്ളവനും രണ്ടു ജേഷ്ട സഹോദരങ്ങളും ഇപ്പോൾ താമസിക്കുന്നത്.

ഇവിടെ എന്റെകൂടെ ഫാമിലിയില്ലാ എന്നത് ഒരു കുറവുതന്നെയാണ്. എങ്കിലും ജീവിതം സുന്ദരമാണ്. ആളെ വെറുപ്പിക്കുന്ന കൊതുകുകളില്ല. രക്തത്തിൽ കയറിക്കൂടുന്ന അണുക്കളുമില്ല. അതിനാൽതന്നെ രോഗങ്ങളുമില്ല. ഡങ്കിപ്പനിയോ തക്കാളിപ്പനിയോ ഒന്നുമില്ല. ഡോക്കിട്ടറെ അടുത്തേയ്ക്ക്  ഇടയ്ക്കിടെ ഓടിപ്പോവേണ്ട  ആവശ്യവുമില്ല. കറണ്ടിന്റെ ഒളിച്ചുകളികളില്ല . പവർക്കട്ടുമില്ല. വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും മറ്റുമാണ് കഴിക്കുന്നതും. എങ്കിലും കുറച്ചുവ്യായാമം ചെയ്യേണ്ടതുണ്ട്. മുറിക്കുള്ളിൽ ആവശ്യത്തിനനുസരിച്ചു ചൂടും തണുപ്പും മാറ്റിക്കൊണ്ടിരിക്കാം.  റോഡായ റോഡുകളിലെല്ലാം ആളുകൾ എത്ര അനുസരണയോടെയാണ് വണ്ടിയോടിക്കുന്നത് ! നിയമം പാലിച്ചില്ലെങ്കിൽ പണിപാളുകയും പണം പോവുകയും ചെയ്യും എന്ന് എല്ലാവര്ക്കും ഉത്തമ ബോധ്യമുണ്ട്. നമ്മുടെ നാട്ടിലെ ഡ്രൈവിങ്ങിന്റെ  മേന്മകളെന്തൊക്കെയാണ് ????.....

ഇപ്പ്രാവശ്യം രണ്ടുമാസത്തെ ലീവ് കഴിഞ്ഞു നാട്ടിൽനിന്നും വരുമ്പോൾ എന്റെ ട്രോളി ബാഗ് ടാക്സിയിൽ മറന്നുവെച്ചുപോയി. ഞാൻ പേടിച്ചുപോയി എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും രണ്ടിദിവസത്തിനകം സാധനം തിരിച്ചുകിട്ടി എന്ന് ഒരിക്കലും പറയാതിരിക്കാനാവില്ല. ഇത് നാട്ടിന്റെ മേന്മകളല്ലാതെ മറ്റെന്താണ് ? ..

" മറന്നുവെച്ചതു ഇവിടത്തിനു പകരം ഇന്ധ്യയിലെ ഏതെങ്കിലുമൊരു പട്ടണത്തിലെ ടാക്സിയിൽ ആയിരുന്നുവെങ്കിൽ " - ഓർക്കുമ്പോഴേക്കും എന്റെ മനസ്സിൽ ഇടിമിന്നലേൽക്കുന്നതുപോലെ.

............................................................................................................................






No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...