നോക്കൂ ഒരു കാര്യം പറയാനുണ്ട്













നോക്കൂ ഒരു കാര്യം പറയാനുണ്ട്.
ഒരു കാര്യമോ :??....
"അതെ ഒരു കാര്യം തന്നെ".
അതെന്താണ് ?? ......
"അതൊക്കെയുണ്ട്"
എന്നാൽ അതെന്താണ് ??
"അതൊക്കെ പറയാം"
ഒന്ന് പറയുമോ ?? ...
"പറയാമല്ലോ"
എങ്കിൽ വേഗം പറയൂ ...
"അങ്ങനെ വേഗത്തിൽ ഒന്നും പറയാൻ പറ്റത്തില്ല"
പിന്നെയോ ??
"ഇത്തിരി സമയം കാത്തിരിക്കേണ്ടി വരും"
ഇത്തിരി സമയം എന്ന് വച്ചാൽ ?? ...
" ഒരു ഔൺസ് സമയം"
ഒരു ഔൺസ് സമയമോ ?? .....
" അതെ ഒരു ഔൺസ് സമയം"
എന്നുവച്ചാൽ ?? ...
" ഒരു ടി സ്‌പൂൺ സമയം"
ഒരു ടി സ്‌പൂൺ സമയമോ ?? ...
'അതെ"
അങ്ങനെയും ഒരു സമയമുണ്ടോ ?? ...
"അതൊക്കെയുണ്ട്"
ഏതൊക്കെയുണ്ട് ?? ....
"ആ പറഞ്ഞതൊക്കെയുണ്ട്"
“ഓ അത് ശരി ...”
" ഏതു ശരി ??? "
"എന്നെ കളിപ്പിക്കുകയാണോ ??"
"കളിപ്പിക്കുകയൊന്നുമല്ല"
പിന്നെയോ ????
"കുളിപ്പിക്കുകയാണ്"
കുളിപ്പിക്കുകയോ ???
"അതെ കുളിപ്പിക്കുകയാണ്"
അതെന്തു കുളിയാണ് ???..
"സോപ്പ് തേച്ചു കുളി".
ഏതാ സോപ്പ് ???
"ക്ഷമയുടെ സോപ്പ്"
അങ്ങനെയുമൊരു സോപ്പുണ്ടോ ??
" അതൊക്കെയുണ്ട് "
ആദ്യം പറഞ്ഞ കാര്യം ഒന്ന് പറയുമോ ?
"ഓ പറയാമല്ലോ"
എങ്കിൽ വേഗം പറയൂ ...
“കാരണം ???? “
“ഞാൻ വളരെ തിരക്കിലാണ്”.
"ഓ അത് ശരി. എങ്കിൽ വേഗം പറയാം "
"ഇക്കാലത്തു ആർക്കും എന്താ ഒന്നിനും സമയം ഇല്ലാത്തത് ? "
ഓ അതായിരുന്നോ പറയാൻ ഉദ്ദേശിച്ചത് ???
" അതായിരുന്നു"
കഴിഞ്ഞോ ???
“ഇല്ലല്ലാ ...ഇനിയുമുണ്ട്”
എങ്കിൽ ഒന്ന് വേഗം പറഞ്ഞു തുലക്കൂ
"അങ്ങനെ പെട്ടെന്നൊന്നും പറഞ്ഞു തുലാക്കാനൊക്കില്ല"
എങ്കിലും ഒന്ന് വേഗം പറയൂ. ....പ്ലീസ്
" ഇക്കാലത്തു സ്നേഹം എന്താ കിട്ടാക്കനിയായി മാറിയത്?? "
"ഹാവൂ ..കഴിഞ്ഞല്ലോ."
ഇല്ല കഴിഞ്ഞിട്ടില്ല !
ഇനിയുമുണ്ടോ ??
"അതെ ഇനിയുമുണ്ട്"
"ഇനിയും ?"
" ഒന്നും കൂടിയുണ്ട് "
ഇത് പണ്ടാരം അടങ്ങിയല്ലോ.
" അങ്ങനെ പെട്ടെന്നൊന്നും അടങ്ങുകയില്ല"
എങ്കിൽ ഒന്ന് പറഞ്ഞു തുലക്കൂ.
എങ്കിൽ ഇതുംകൂടി പറഞ്ഞു തുലക്കാം.
"ജീവിതത്തിൽ കുറച്ചെങ്കിലും ഇല്ലായ്മകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കാത്തവർക്കൊന്നും കാര്യമായിട്ട് ആലോചനകളോ ചിന്തകളോ ഒന്നും ഉണ്ടാകുവാനിടയില്ല "
KMA.Paruthikkadu
………………………………………………………….
myunbrokenwings.blogspot.com

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...