Poem: ഉമ്മാ ... ഇങ്ങള് ഓർക്കുന്നില്ലേ ?...



























ഉമ്മാ ... 
ന്റെ പൊന്നുമ്മാ !
ഇങ്ങള് ഓർക്കുന്നില്ലേ ?....

ടെൻഷനില്ലാതെ,
ഭാവിയെകുറിച്ചുള്ള-
തെല്ലും പേടിയില്ലാതെ...
അരയ്ക്കു പാകമല്ലാത്ത ട്രൌസറും,
കീറിയ കുടുക്കറ്റുപോയ-
കുപ്പായവും ഇട്ട് 
മൂക്കിൽനിന്നൊലിപ്പിച്ച് ,
ചാണകം തേച്ചു മിനുക്കിയ -
മുറ്റത്തിലൂടെയും, 
കുപ്പിച്ചില്ലുകളാലും -
കാരമുള്ളുകളാലും -
നിറഞ്ഞ തൊടിയിലൂടെയും, 
മത്തൻ വള്ളികൾ -
പിണഞ്ഞു കിടക്കുന്ന 
പാറപ്പുറത്തിലൂടെയും 
ഉരുളൻകല്ലുകൾ നിറഞ്ഞ 
കട്ട്റോഡിലൂടെയും 
ഓടിച്ചാടിനടന്നിരു ഒരുകാലം 
എനിക്കുണ്ടായിരുന്നില്ലേ ?? ..

ഇങ്ങള് ഓർക്കുന്നില്ലേ ?..

പ്രഭാതം -
പൊട്ടിവിടർന്നാൽ
മദ്രസയിൽ പോകണം.
പിന്നെ സ്കൂളിലും ....
സ്കൂൾ വിട്ടുവന്നാൽ-
സൂര്യൻ അങ്ങ് പടിഞ്ഞാറ് 
അസ്തമിക്കുന്നത് വരെ
കൂട്ടുകാരോടൊത്തു
തൊട്ടുകളിച്ചിരുന്നില്ലേ..
അടുത്തുള്ള ചെനയിൽനിന്നും 
തവളാപൊട്ടലിനെ-
കുഞ്ഞി കൈകൾ 
ചേർത്തുപിടിച്ചു -
കോരിയെടുത്തിരുന്നില്ലേ ?? ...

പൂതുംബിയെയും 
പൂബാറ്റയെയും 
പതുങ്ങി പതുങ്ങി 
പിന്നിൽ നടന്നു പിടിച്ചിരുന്നില്ലേ ?
നീലാകാശത്തേക്കു
അപ്പൂപ്പൻ താടി-
ഊതി പറപ്പിച്ചിരുന്നില്ലേ ?...

രാത്രി സൂര്യൻ കണ്ണൂ ചിമ്മിയാൽ 
എൻ കുഞ്ഞു വായിൽ കൊള്ളാത്ത 
ഇങ്ങളുടെ വലിയ ഉരുള 
കൊത്തിയെടുത്ത് ഓടിരുന്നില്ലേ ?..

ഇങ്ങള് പറഞ്ഞു തരുന്ന,
പൂമ കുട്ടിയുടെ ,
കഥകൾ കേട്ടുറങ്ങണം -
എന്ന ചിന്തകൾ മാത്രം
അന്ന് മനസ്സിൽ -
കൂടുകൂട്ടിയിരുന്നില്ലേ ?..

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

സുബിഹിബാങ്കു
വിളിച്ചാലും
പൂവൻ കോഴികൂവിയാലും
കാക്ക കരഞ്ഞാലും
സൂര്യൻ കുട്ടപ്പനെപോലെ
കിഴക്കുദിചാലും
കൂസലില്ലാതെ ചുരുണ്ടുകൂടി
കിടക്കുമ്പോൾ
ഇങ്ങള് വിളിക്കും:

"
മോനെ, എണീക്കിണില്ല്യെ ? 
സമയം എത്രായിന്നറ്യോ
വേഗം എണീക്ക്. 
ഇല്ല്യെങ്കിൽ ഉസ്താദിന്റെ
അട്ത്ന്നും ചുട്ട അടികിട്ടും"

ഉടനെ ഞെട്ടി കണ്ണ് തിരുമ്മി
ഒരു എണീക്കലാണ്
പിന്നെ കക്കൂസിലേക്ക് 
പായും.
അതുകഴിഞ്ഞാൽ
കറുകറുത്ത ഉമിക്കരി കൊണ്ട്
ഞാൻപല്ല് തേച്ചിരുന്നില്ലേ ???..

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

ട്രൌസറും
കുപ്പായവും ധരിച്ച്
തലയിൽ ഒരു
വെള്ളത്തൊപ്പിയും ഇട്ട്
ഒരു സുലൈമാനിയും അടിച്ചു
വേഗം മദ്രസയിലേക്ക് ഓടും .
മദ്രസയിൽ
എത്തുമ്പോഴേക്കും
ബെല്ലടിച്ചു ക്ലാസ്സ്‌
തുടങ്ങിയിട്ടുണ്ടായിരുന്നില്ലേ ??? ..

മദ്രസവിടാൻ സമയമായാൽ
ഒരു ബെല്ലടിക്കും
അപ്പോൾ കുട്ടികൾ
ഒരുമിച്ചു ചൊല്ലും:
"സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ലല്ലാഹു അലൈഹിവ സല്ലം ..."

ബെല്ലടിച്ചാൽ വീട്ടിലേക്കു
ഒരു ഓട്ടം വെച്ച് കൊടുക്കും .
ഓടുമ്പോൾ ആദംകുട്ടിക്ക
ചായ പീടികയിൽ നിന്നും
ചായ പാരുന്നുണ്ടാകും..
ഇരു കൈകളും
വിട്ടു പിടിച്ചു കൊണ്ട്
ഒരു കൈ താഴെയും
ഒരു കൈ ഉയരത്തിലും
പിടിച്ചുകൊണ്ട്...

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

വീട്ടിലെത്തുമ്പോൾ ഇങ്ങള്
ചപ്പാത്തിയോ
കുഞ്ഞിപത്തിരിയോ
ഉണ്ടാക്കുന്നുണ്ടാവും..
അതിന്റെ മാവെടുത്ത്‌
കിളിയും, താറാവും
ഞാൻ ഉണ്ടാക്കി -
കളിച്ചിരുന്നില്ലേ ??...

ചായ കുടിച്ചാൽ
ഉടനെ കുളിക്കണം.
ട്രൌസറും കുപ്പായവും
അഴിച്ചുവെച്ചു
നേരെ കിണറ്റിൻ
വക്കിലേക്ക്‌ ഞാൻ ഓടും..

കിണറ്റിൽ നിന്നും
വെള്ളം കോരി
ഇങ്ങള് എന്റെ തലയിൽ 
ഒഴിക്കുമ്പോൾ
ഒരു കുളിരാണ്.
വെള്ളം ഒഴിക്കുമ്പോൾ
ഞാൻ തുള്ളിച്ചാടിയിരുന്നില്ലേ ??? ..

കാലിലെ നഖവും
വിരലുകളും മടമ്പും
മിസ്‌ വാക്ക് കൊണ്ട്
ഉരച്ചു വൃത്തിയാക്കാൻ
അലക്കു സോപ്പ് !
ശരീരം മൊത്തം തേക്കുവാൻ
കുളി സോപ് !
വീണ്ടും വെള്ളമൊഴിച്ചു
ഞാൻ കുളിമുറിയിലേക് 
ഓടിയിരുന്നില്ലേ ??? ...

തോര്തിക്കഴിഞ്ഞാൽ
ബെഡ് റുമിലേക്കോടും
ഇങ്ങള് അലക്കിയ 
അലമാറയിൽ അടുക്കിവെച്ച 
ട്രൌസറുംകുപ്പായവും എടുത്തിടും..
കണ്ണാടിയിൽ നോക്കി-
മുടിയൊന്ന് സ്റ്റൈലാക്കും
പൌഡർ എടുത്തിടും.

ഇങ്ങളുടെ മുത്തവും വാങ്ങി..
സ്ലൈറ്റും പെന്സിലും പിടിച്ചു
കുഞ്ഞിക്കാൽ വെച്ച് ...
ഞാൻ വീട്ടിൽ നിന്നും 
ഇറങ്ങി നടക്കുമ്പോൾ
ഇങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നില്ലേ ??...
..............................
കെ. എം .എ


No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...