

വെയിലത്ത് നിനക്കുവേണ്ടി
-
തണല് വിരിച്ചിരുന്ന
എന്നെ
വിറ്റുകാശാക്കാമെന്നു
അറിഞ്ഞപ്പോൾ,
കൊത്തിചുരണ്ടി നീ -
എൻ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി.
അപ്പോൾ,
എൻ ഹൃദയത്തിൽ നിന്നും
പൊട്ടിയൊലിച്ചിറങ്ങിയ-
എൻ ചുടുരക്തത്തെ,
ഒരു തളികവച്ച് നിറച്ചെടുത്തു
നീ.
അതിനുശേഷം,
നീയെന്നെ അടിച്ചുപരത്തി-
വെയിലത്ത് ഉണക്കാനിട്ടു.
വെയിലേറ്റു ഉണങ്ങിവരണ്ട
എന്നെ
എവിടെയോ കൊണ്ടുപോയി-
വിറ്റുകാശാക്കി നീ !
വാങ്ങിയവനെന്നെ-
ആർക്കോവേണ്ടി ഉരുളുന്ന-
വണ്ടിച്ചക്രമാക്കി മാറ്റി.
ഇപ്പോൾ,
താങ്ങാൻ വയ്യാത്ത ഭാരവുംപേറി
ആർക്കോവേണ്ടി ഞാൻ
അതിവേഗത്തിൽ...
അവസാനമില്ലാതെ...
ദിശയറിയാതെ....
ഉരുണ്ടു പാഞ്ഞുകൊണ്ടിരിക്കുകയാണ്
..........................................................................
K.M.A Paruthikkadu
വെയിലത്ത് നിനക്കുവേണ്ടി -
ദിശയറിയാതെ....
No comments:
Post a Comment