എൻ പ്രിയസഖീ,
പ്രഭാതത്തിലും പ്രദോഷത്തിലും,
നിൻ സ്വപ്നത്തിലും ഉണർച്ചയിലും,
ഭാവനയുടെയും, പ്രതീക്ഷയുടെയും,
ആത്മാവിന്റെ എണ്ണമറ്റ-
പൂമൊട്ടുകളും, നെൽമണികളും ...
ഞാനീ താഴ്വരയിൽ എത്രയോവട്ടം
വാരിവിതറി..
നീയതൊന്നും കാണാത്തതുപോലെ,
ഒരു അന്ധയെപ്പോലെ,
വടിയും കുത്തിപ്പിടിച്ചു
താഴേക്കുനോക്കിനടന്ന്..
മെല്ലെ മെല്ലെ ...ആകാശം
കണക്കെ -
ഉയരമുള്ള ആ കുന്ന് ചവിട്ടിക്കയറി-
എങ്ങോ പോയിമറഞ്ഞു. ....
ഋതുക്കൾ മാറിവരുമ്പോൾ,
വസന്തം വിരിയുമ്പോൾ,
ഹൃദയ വയൽ നനയുമ്പോൾ,
കണ്ണീർ തടാകം നിറയുമ്പോൾ,
നീ ഇപ്പോൾ വസിക്കുന്ന ആ
കുന്നിറങ്ങി,
എല്ലാം ഉപേക്ഷിച്,
ഈ കാണുന്ന ശാന്തത തൻ താഴ്വാരത്തേക്ക്
പാറിപ്പറന്നു തിരുച്ചു വരാതിരിക്കില്ല............
കാറ്റിൻ വേഗത്തിൽ ആവേശത്താൽ,
പൂമുട്ടുകളും നെൽമണികളും,
ഒന്നൊഴിയാതെ പെറുക്കിയെടുക്കാതിരിക്കില്ല
!
ശൂന്യമായ നിൻ കുട്ട നിറയാതിരിക്കില്ല.
....................................
കെ .എം .എ


No comments:
Post a Comment