രണ്ടുമൂന്നു വർഷങ്ങൾക്കു മുൻമ്പാണ് എന്ന് പറയട്ടെ. വെറും രണ്ടു കുട്ടികളുടെ മാതാവും എന്നാൽ വാത്സല്യവതിയുമായ എന്റെ പ്രിയ പത്നി അന്ന് രാവിൽ പതിവിൽ കൂടുതലായി ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു:
" പ്രിയനേ, ഇങ്ങള് ഇംഗ്ലീഷിൽ പുലിയും അറബിയിൽ സിംഹവുമാണല്ലോ. പിന്നെന്തിനാണ് ഇങ്ങനെ മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്നത് ? ..."
" നോക്കു പ്രിയേ, ഞാൻ ഇംഗ്ലീഷിൽ പുലിയും അറബിയിൽ സിംഹവുമൊന്നുമല്ലകെട്ടോ. എന്നാൽ പുലികുട്ടിയും സിംഹകുട്ടിയുമാണുതാനും. എന്നിരുന്നാലും പാവങ്ങളും നല്ലവരുമായ എന്റെ എല്ലാ നല്ലവരായ കൂട്ടുകാരോടും, ചങ്ങാതിമാരോടും നീറും മനസ്സിലെ എന്റെ ദുഖങ്ങളും, സങ്കടങ്ങളും, അതുപോലെ ദൈവാനുഗ്രഹത്താൽ പൂവണിഞ്ഞ എന്റെ സ്വപ്നങ്ങളും പങ്കുവെക്കാൻ മാതൃഭാഷയായ മലയാളമാണ് ഏറ്റവും നല്ലതു എന്ന് ഞാൻ മനസ്സിലാക്കുന്നു ". - അവളെ സ്നേഹത്തോടെ തലോടിക്കൊണ്ട് ഞാൻ മറുപടി കൊടുത്തു.
ഈയിടയ്ക്ക് രണ്ടുകുട്ടികളുടെ മാതാവ് വീണ്ടും ചോദിക്കുകയാണ് :
" ഇങ്ങള് എന്തിനാണ് ബ്രേക്ക്പോയ കാളവണ്ടിയെപ്പോലെ ഇങ്ങനെ നിർത്താതെ എഴുതിക്കൊണ്ടിരിക്കുന്നത്,,,,,,, ??? "
" നോക്കുപ്രിയേ, ജീവിതമിങ്ങനെ യൗവന തീഷ്ണവും , സ്നേഹസുരഭിലവും, പ്രവാസവാസവും പ്രയാസകരവുമായിക്കൊണ്ടിരിക്കുമ്പോൾപിന്നെ ഞാനെന്തു ചെയ്യുവാനാണ് ? പറയൂ,,,,, ഞാനെന്തുചെയ്യുവാനാണ് !!"
................................
കെ .എം .എ
No comments:
Post a Comment