Poem: ഒരു മൂക ജീവി പോലും ചോദിക്കുന്നു











അല്ലയോ മനുഷ്യപുത്രാ ! :
സംസ്കാര സമ്പന്നനായ നീ
സർട്ടിഫിക്കറ്റുകളുടെ
കൂംബാരങ്ങളുള്ള നീ
മതത്തിന്റെയും,
പാർട്ടിയുടേയും,
പേര് പറഞ്ഞു വഴക്കിടുന്നു..
നിന്റെ തന്നെ തലയെടുക്കാൻ
കൊട്ടേഷൻ കൊടുക്കുന്നു
തമ്മിലടിക്കുന്നു.. ചോര ചിന്തുന്നു ...
മുതലെടുപ്പ് നടത്തുന്നു ....

സ്നേഹം വറ്റിയ ഭുമിയിൽ
നീ ചിന്തിയ ചോരയുടെ കറ
മായ്ച്ചു കളയാൻ
ഞാൻ നക്കിത്തുടക്കുന്നു..
എന്നിട്ടും നീ എന്നെ
സംസ്ക്കാരമില്ലാതെ വിളിക്കുന്നു:

"എടാ സംസ്കാരമില്ലാത്ത നായെ"

നീ ചെയ്ത വൻപാപം തെളിയിക്കുവാൻ
ഞാൻ മണം പിടിച്ചു നടക്കുന്നു
എന്നിട്ടും നീ എന്നെ
സംസ്ക്കാരമില്ലാതെ വിളിക്കുന്നു :

" എടാ മഹാപാപിയായ നായെ"

നീ അമിതമായി ഭക്ഷിച്ചു
തള്ളിയ എച്ചിലുകൾ
ഞാൻ തിന്നു വൃത്തിയാക്കുന്നു
എന്നിട്ടും നീ എന്നെ
വൃത്തിയില്ലാതെ വിളിക്കുന്നു :

"എടാ വൃത്തികെട്ട നായെ"

സുരക്ഷിതത്വം നഷ്ട്ടപെട്ട
നിനക്ക് വേണ്ടി
രാവിൽ ഉറങ്ങാതെ
ഞാൻ കാവൽ നിൽക്കുന്നു
എന്നിട്ടും നീ എന്നെ
നന്ദിയില്ലാതെ വിളിക്കുന്നു:

" എടാ നന്ദികെട്ട നായെ"

Drawing : (Courtesy)

..........................................................................

(ആദ്യത്തെ ഫോട്ടോ ഹൃദയമില്ലാത്ത ഞാനടക്കമുള്ള ഇന്നത്തെ മനുഷ്യപുത്രനെ പ്രതിനിധീകരിക്കുന്നു ! രണ്ടാമത്തെ ഫോട്ടോ ഹൃദയമുള്ള ഒരു നായയെ പ്രതിനിധീകരിക്കുന്നു !)

K.M.A Paruthikkadu 



No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...