ഇമ്മിണി വലിയ ചിന്തകള്



വെയിലത്ത്‌ തണൽ വിരിച്ചിരുന്ന
ആല്മരങ്ങളെ കാണ്മാനില്ല.
വെയിലത്ത് പട്ടം പറത്തിയിരുന്ന കുട്ടികളെയും.
രണ്ടു കൂട്ടരും വലിയ സന്തേശമാണ്
നമുക്ക് നൽകിയിരുന്നത്. 

ആദ്യത്തേത് കഷ്ട്ടപ്പാടിൽ എന്നും- 
താങ്ങായിരുന്ന കാരുണ്യമുള്ളവന്റെയും,

രണ്ടാമത്തേത് പ്രതീക്ഷ കൈവിടാത്ത
ഒരു ഇളം മനസ്സിന്റെയും.
...................................................................................................

ഓടിച്ചാടിനടന്നാൽ,

കയ്യും കാലും വളരും 


വായിക്കാതെ  വളർന്നാൽ,


മനസ്സും ചിന്തയും  തളരും

………………………………..........

"ഞാൻ" 

എന്ന ഭാവം !

"താൻ" 

എന്ന ഭാവം ! 

നമുക്കുണ്ടൊരു 

"വല്ലാത്ത" ഭാവം !!!! 
……………………………...............

“ആരാരും അറിയാതെ,


മെല്ലെ മെല്ലെ

ചാറ്റിതുടങ്ങുന്നു.......

പെട്ടെന്ന് ചീറ്റി- 

എല്ലാം അവസാനിപ്പിക്കുന്നു”
…………………………………………………..........

ഊതിവീർപ്പിച്ച മൂക്ക് 

മുഖം കറുപ്പിച്ചുള്ള നോട്ടം 
ഗൗരവത്തോടെയുള്ള ഒരു വിളി 
അതുമതി തീരാ പിണക്കം തുടങ്ങാൻ 

പുഞ്ചിരി വിരിഞ്ഞ മുഖം 

സ്നേഹത്തോടെയുള്ള ഒരു വിളി 
അതുമതി തീരാ പിണക്കം അവസാനിക്കാൻ
...............................................................................................


No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...