അജ്‌മാനിൽനിന്നും
ലീവിന് നാട്ടിൽ എത്തിയിട്ട് കൂടുതൽ ദിനങ്ങൾ കഴിഞ്ഞു പോയിട്ടില്ല . ഒരാൾ എന്നെ
ഫോണിൽ വിളിച്ചു. ഒന്നാന്തരം സ്റ്റൈലൻ സംസാരം. മലയാളം ഇഗ്ളീഷിലാണ് സംസാരിക്കുന്നത്.
കക്ഷി ഒരു തിരുവന്തപുരത്തുകാരിയാണ്. ശ്രീമതിയുടെ ഹസ്ബൻഡ് കുവൈറ്റിൽ മെയിൽ നേഴ്സ്
ആണ്. പുള്ളിക്ക് ഇമ്മിഗ്രേഷൻ ആവശ്യത്തിനു കുറച്ചു ഡോക്യുമെന്റ് ട്രാൻസ്ലേഷൻ
ചെയ്യാനുണ്ട് എന്നറിയിച്ചു. ഹസ്ബൻഡ് ഉടനെ നാട്ടിൽ വരുന്നുണ്ട്.
"സാറ് ഒരു അംഗീകൃത ട്രാൻസ്ലേറ്റർ ആണോ ? " - പുള്ളിക്കാരി യുടെ ചോദ്യം.
"അതെ, രണ്ടു
മൂന്നു വര്ഷമായിട്ട് ഇമ്മിഗ്രേഷൻ ആവശ്യത്തിന് ഞാൻ ട്രാൻസ്ലേഷൻ
ചെയ്തുകൊടുക്കുന്നുണ്ട്." - ലേശം ഊറ്റത്തോടെ ഞാൻ പ്രതിവചിച്ചു.
ഞാൻ
എന്റെ ഇമെയിൽ പറഞ്ഞു കൊടുത്തു.
"ഡോക്യുമെന്റ് എല്ലാം അതിലേക്കു അയച്ചോളൂ". - രാജാവിന്റെ ഭാവത്തിൽ ഞാൻ
കൽപ്പിച്ചു..
പറഞ്ഞ
പ്രകാരം പുള്ളിക്കാരി ഡോക്യുമെന്റ് അയച്ചുതന്നു. ഒറ്റയിരിപ്പിനു ഞാനതു
ട്രാൻസ്ലേറ്റ് ചെയ്തു എന്ന് പറയാമല്ലോ. ശേഷം അതിന്റെ പ്രിന്റ് എടുത്തു.
മേശപ്പുറത്തു കിടക്കുന്ന കട്ടിയും കനവുമുള്ള APTS സീൽ എടുത്തു പേപ്പറിൽ അമർത്തി. പച്ച
മഷിയുള്ള പേനയെടുത്തു സീലിന്റെ ഇടതുവശത്തു നീട്ടിവലിച്ച ഒരു ഒന്നാന്തരം ഒപ്പും
വെച്ചുകൊടുത്തു. അത് സ്കാൻ ചെയ്തു ഇ മെയിൽ വഴി ഉടനടി അയച്ചു. കൂടെ എന്റെ ബാങ്ക്
അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തു. . അടുത്ത ദിവസം രാവിലെ മൊബൈലിൽ ഒരു മെസ്സേജ്
വന്നു.
"യുവർ അക്കൗണ്ട് ഹാസ് ബീൻ ക്രെഡിറ്റഡ്..................".
നാല്
അക്ക നംബർ കൺകുളിർക്കെ കണ്ടപ്പോൾ മനസ്സിൽ ലേശം സന്തോഷവും ക്രെഡിറ്റ് ആയി.
“സാമ്പത്തിക മാന്ദ്യം
കൊടുംബിരി കൊള്ളുന്ന ഈ കാലത്തു ഈ പണി ഒരു അനുഗ്രഹം തന്നെയാണ്”. - മനസ്സ് അറിയാതെ മന്ത്രിച്ചുപോയി. .
കിളിവാതിലിലൂടെ
പുറത്തേക്കു നോക്കിയപ്പോൾ പെരുമഴ പെയ്തു മാനം തെളിഞ്ഞു തുടങ്ങുകയാണ്.
Drawing/picture : (Courtesy)
..........................................................

No comments:
Post a Comment