മൂരാച്ചി പാർട്ടി :
"ഇത് ഞങ്ങടെ വീടാണ്. ഇനി ഇങ്ങളെല്ലാം ഇങ്ങടെ വീട്ടിലേക്കു പൊക്കോ..ഇല്ലെങ്കിൽ ഞങ്ങൾ ങ്ങളെ ചവിട്ടിപുറത്താക്കും "
മതേതര പാർട്ടി :
" ഇത് നമ്മുടെ വീടാണ്. നമ്മളെല്ലാം ഒരേ വീട്ടുകാരാണ്...വികസനം ഇനി നമ്മുടെ കൈകളിലാണ് "
പ്രിയപ്പെട്ട ആമി ...
തെരഞ്ഞെടുപ്പെല്ലാം പടിവാതിൽക്കൽ എത്തിനിൽക്കുകയാണല്ലോ. ഞാനിവിടെ ഇങ് അറബി നാട്ടിൽ റൂമിലിരുന്ന് തെരഞ്ഞെടുപ്പിനെ കുറിച്ച് ഓരോന്ന് ആലോചിച്ചു ചിന്തിച്ചിരിക്കുകയാണ്. ആമി മുകളിൽ എഴുതിയത് നല്ലവണ്ണം ശ്രദ്ദിച്ചു വായിച്ചുകാണുമല്ലോ.. രാഷ്ട്രീയത്തിൽ വലിയ അറിവോ പഠിപ്പോ വിദ്യാഭ്യാസമോ ഉള്ള ആളൊന്നുമല്ല ഈയുള്ളവൻ. വലിയ പിടിപാടുമില്ല. എങ്കിലും പറയുകയാണ്. ആര് ജയിച്ചാലും കണക്കുതന്നെയാണ്. ഒരുത്തൻ മനസ്സിലുള്ളത് അപ്പടി തുറന്നു പറയുന്നു. മറ്റൊരുത്തൻ ആദ്യം നല്ല മോഹന വാക്കുകൾ പറയുന്നു. പിന്നീട് ജനങ്ങളെ അതിമനോഹരമായി പറഞ്ഞു പറ്റിക്കുന്നു. പിന്നീട് പാവം ജനങ്ങളത് മറന്നുപോകുന്നു. ആര് ജയിച്ചാലും കോരന് കഞ്ഞി കൈകുമ്പിളിൽ തന്നെ എന്ന് വീണ്ടും പ്രത്യേകം പ്രത്യേകം ആമിയെ ഓർമപ്പെടുത്തേണ്ടതില്ലല്ലോ. എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോ ചൊല്ല്. കൊലവെറിയും, കൈക്കൂലിയും, കിട്ടാക്കടവും, സാമ്പത്തിക മാദ്ധ്യവും കൊടുമ്പിരികൊള്ളുന്ന ഈ മോഹന സുഖസുന്ദര വേളയിൽ നമ്മുടെ വിലയേറിയ വോട്ടുകൾ ആർക്കു കൊടുക്കണം എന്ന് ജനാധിപത്യ വിശ്വാസിയായ ആമി സഗൗരവം സാകൂതം ചിന്തിക്കേണ്ടതുണ്ട്. അതിനായി അനവൃതം അശ്രാന്തം പണിയെടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ... വീണ്ടും അഞ്ചുവർഷം ആമിക്കു ദുഖിക്കേണ്ടി വരും . സഹിക്കേണ്ടി വരും...ചിലപ്പോൾ രാജ്യം വിട്ടു പോവേണ്ടി വരും.ചിലപ്പോൾ നാട്ടിൽവെച്ചുതന്നെ മയ്യത്താവേണ്ടി വരും. ഒന്ന് സൂക്ഷിച്ചിരിക്കുന്നത് നല്ലതാണ്.
നല്ല കനമുള്ള ആമിയുടെ വിലയേറിയ വോട്ട് മനുഷ്യനെ അറിയുന്ന മണ്ണിനെ അറിയുന്ന ഒരു മതേതര പാർട്ടിക്കുതന്നെയാവട്ടെ. ആലോചിച്ചുറപ്പിച്ചു ബട്ടൺ അമർത്തുക. തത്ക്കാലം നിർത്തുകയാണ്....
സ്നേഹപൂർവ്വം,
K.M.A
Paruthikkadu
No comments:
Post a Comment