പണ്ടൊരിക്കൽ ഒരു കളിക്കൂട്ടുകാരി തന്റെ കളികൂട്ടുകാരനോട് ചോദിച്ചു.
"പ്രിയനേ, കൊറേ കാലം കയിഞ്ജ് അന്ക്കാരാവാനാണ് പൂതി ???...."
"എനിക്കാരുമാകേണ്ട സഖീ....ഇനി ആവുകയും വേണ്ട"
മൂർച്ചയുള്ള കത്തികൊണ്ട് ആളുകളുടെ പള്ള കുത്തിക്കീറുന്ന ഡോക്കിട്ടറാകേണ്ട. അറ്റത്തു മൂർച്ചയുള്ള സൂചികൊണ്ട് ആളുകളെ കുത്തുന്ന നഴ്‌സുമാകേണ്ട. ഉടഞ്ഞ കല്ലുകൾകൊണ്ടും, തീരെ ഉറപ്പില്ലാത്ത കമ്പികൾകൊണ്ടും അംബരചുംബികൾ കെട്ടിപ്പടുക്കുന്ന ഇഞ്ചിനീയരുമാകേണ്ട . ആളുകൾക്ക് അറിവ് കേടുകൾ വച്ചുവിളമ്പി വിളിച്ചുകൂവുന്ന പണ്ഡിത ശിരോമണിയുമാകേണ്ട.നാട്ടിൽ കലാപങ്ങളുണ്ടാക്കി ആളുകളെ കൊല്ലുന്ന രാഷ്ട്രീയക്കാരനുമാകേണ്ട.
"എനിക്കാരുമാകേണ്ട സഖീ. ഇനി ആവുകയും വേണ്ട"
പിന്നെയോ ??? ......
"മനസ്സിൻ കുടത്തിൽ തിളച്ചുമറിയുന്ന നീറും ചിന്തകളെ നീട്ടി ഒഴിക്കുകയും ആറ്റുകയും ചെയ്യുന്ന ഒരു ചായപ്പീടികക്കാരനാകണം. മനസ്സിൻ കടലിലെ ആഴങ്ങളിൽ ചിതറിക്കിടക്കുന്ന മറന്നുപോയ ഓർമകളെ പെറുക്കിയെടുക്കുന്ന ഒരു മുക്കുവനാകണം. ആർക്കും വേണ്ടാത്ത, അനാഥരായി കിടക്കുന്ന, വെറും പൈതങ്ങളായ അക്ഷരങ്ങളെ താലോലിക്കുകയും , പിന്നെ തെളിച്ചുകൊണ്ട് താഴ്വരയിലെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന ഒരു ആട്ടിടയനുമാകണം. മനസ്സിൻ കൂട്ടിലെ അടഞ്ഞു കിടക്കുന്ന ഭാവനകളെ തുറക്കുകയും മേലോട്ട് പറന്നുയരുകയും ഏഴാനാകാശവും കടന്നു പാറിപ്പറന്നുപോകുന്ന ചിറകൊടിയാത്ത ഒരു പക്ഷിയാകണം"
"എനിക്ക് ഇവരെല്ലാരുമാകണം. !!!"
കളിക്കൂട്ടുകാരൻ തന്റെ മനസ്സിൽ മാത്രം പറഞ്ഞു.
K.M.A Paruthikkadu

No comments:
Post a Comment