" ഇക്കാ .... ..ഇന്ന് എന്റെ ജന്മദിനമായിരുന്നു
!!!!." -
ഉറങ്ങാൻ
കിടക്കുന്ന സമയത്തു കരഞ്ഞൊലിക്കുന്ന കണ്ണുകളോടെ അവളുടെ മെസ്സേജ് വന്നു.
ഒരു
ദിവസം മുൻപ് അതായത് ഈ കഴിഞ്ഞ ശനിയാഴ്ച സ്നേഹവതിയും വാത്സല്യവതിയുമായ എന്റെ പ്രിയ പത്നി
"നിഹ്‌റ"യുടെ ജന്മദിനമായിരുന്നു. പെങ്ങളുടെ മോൾക്ക് "പൊട്ടി" അതായത്
ചിക്കൻ പോക്സ് പിടിപെട്ടതിനാൽ മൂന്നുവയസ്സായ എന്റെ മാണിക്യക്കല്ല് "ഹന" മോളെയും, വെറും
മൂന്നുമാസമായ പേരിടാത്ത ആൺ പൈതലിനെയും കൂട്ടി അവളുടെ തിരൂരിലുള്ള വീട്ടിലേക്കു അവള്
പാഞ്ഞുപോയിരിക്കുകയാണ്. ഞാൻ ഒറ്റാന്തടിയനായി ഇവിടെ ഇരിക്കുകയുമാണ്.
കലശയായ
ചുമ ഉള്ളതിനാലും...ഒത്തിരികാര്യങ്ങൾ കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നതിനാലും.. ചില
സ്‌കൂളുകൾക്കും കോളേജുകൾക്കും വിവർത്തന മേഖലയുടെ സാധ്യതകളെ കുറിച്ച് ഓറിയന്റഷന് ക്ലാസ്
എടുത്തുകൊടുക്കാമെന്നു ഏറ്റതിനാലും, APTS ചാർജ് ഉള്ളതിനാലും ഞാനതങ്ങു ചുമ്മാ
മറന്നുപോയി.
മെസ്സേജ്
വായിച്ച ഉടനെ ഞാൻ ആ കടും കൈ ചെയ്തുകളഞ്ഞു . ഒരാൾക്ക് ഒറ്റയടിക്ക് പത്തുപത്തിരി പരത്താൻ
കഴിയുന്ന അവളുടെ മൊബൈലിലെ വാട്സ്ആപ്പ് കുട്ട സ്നേഹപ്പൂച്ചെണ്ടുകളാലും, ചുടുചുംബനങ്ങളാലും
ഈ ഞാനെന്നു പറയുന്നവൻ നിറച്ചുകളഞ്ഞു . മറന്നുപോയതിൽ ഞാൻ അതിയായ ദുഃഖം രേഖപ്പെടുത്തുകയും, അവൾക്കു
ദീർഘായുസ്സ് നേരുകയും ചെയ്തു.
ഉടനെ
അവൾ മന്ദഹസിക്കുകയും, ഹലാക്കിലെ ഒരു ലൈക് അടിക്കുകയും എന്നെ കൂടുതലായി
അഭിനന്ദിക്കുകയും ചെയ്തു.
K.M.A Paruthikkadu
No comments:
Post a Comment