ഒരു കുട്ടിയുടെ ലോകം
..........................................
പ്രഭാതം പോട്ടിവിടർന്നാൽ,
മഴയുടെ ശബ്ദം കേൾക്കണം
പൂവൻകോഴിയുടെ കൂവൽ കേൾക്കണം
കാക്കയുടെ കരച്ചിൽ കേൾക്കണം
കിളികളുടെ ചിലച്ചിൽ കേൾക്കണം
ഉമിക്കരികൊണ്ട് പല്ലു തേക്കണം
മാവിലകൊണ്ടും പല്ലുതേക്കണം
പ്രകൃതിക്ക് ഉത്തരം കൊടുക്കണം
മൂളിപ്പാട്ടൊന്നു പാടണം
നിഴൽ നോക്കിയിരിക്കണം
വിരല് കൊണ്ട് ചിത്രങ്ങൾ വരക്കണം.
തലയിലും ദേഹത്തും
എണ്ണ തേച്ഛൊന്നു കുളിക്കണം.
ചന്ദ്രിക കൊണ്ടുതന്നെ തേക്കണം
തലയിൽ വെള്ളം മുക്കിപ്പാരണം.
ശ്വാസം മുറുക്കി പിടിക്കണം
മുണ്ട് പിഴിഞ്ഞ് തുടക്കണം.
പുതിയ വസ്ത്രം അണിയണം
കുട്ടികൂറ പൌഡർ ഇടണം
അത്തറൊന്നു പൂശണം
വാൽക്കണ്ണാടിയിൽ നോക്കണം
മുടിയൊന്ന് ചീകി സ്റ്റൈലാക്കണം
സ്ലേറ്റും പെന്സിലും എടുക്കണം
കക്ഷത് ചേർത്ത് പിടിക്കണം
തൂക്കു പാത്രം തൂക്കി പിടിക്കണം
പുള്ളിക്കുട യൊന്നു ചൂടണം
ഉമ്മയുടെ പുന്നാര മുത്തം
കവിളിൽതന്നെ വാങ്ങണം
ഉപ്പയുടെ കൈപിടിച്ച് നടക്കണം
വഴിയിൽ തുള്ളി ചാടണം
ഹെഡ് മാസ്റ്റരെ ഒന്ന് കാണണം
പിന്നെ കൂട്ടുകാരുടെ കൂടെ ഇരിക്കണം.
സ്കൂൾ ബെൽ അടിക്കണം
ജന ഗണ മന ഒന്ന് ചൊല്ലണം
തറ പറ എന്ന് എഴുതണം
രണ്ടു കാലും ഒന്ന് ആട്ടണം
ടീച്ചർ മാരുടെ പേരെല്ലാം അറിയണം
പിന്നെ കൂട്ടുകാരുടെ പേരും അറിയണം
ഇന്റർവെൽ ഒന്ന് അടിക്കണം
മൂത്രപ്പുരയിലേക്കൊന്നു ഓടണം
ഓടിക്കിതച്ചു ക്ലാസ്സിൽ തിരിച്ചെത്തണം
ഉച്ചക്ക് ബെൽ അടിക്കണം
പ്ലാവിലകൊണ്ട് കൈലുണ്ടാക്കണം
കഞ്ഞിയും പയറും കഴിക്കണം.
നാലര മണിക്ക് ബെൽ അടിക്കണം
ജന ഗണ മന ഒന്ന് ചൊല്ലണം.
പിന്നെ പുറത്തേക്കു ഓടിയിറങ്ങണം
നടന്നും ഓടിയും പോകണം
പോകുമ്പോൾ പൂമ്പാറ്റയെ പിടിക്കണം
ആന തുംബിയെയും പിടിക്കണം.
ഞാനാദ്യം വീട്ടിൽ തിരിച്ചെത്തണം.
ഉമ്മയുടെ ചോദ്യങ്ങൾക്കുത്തരം നൽകണം
ഉപ്പയോടും കാര്യങ്ങൾ തിരക്കണം.
അന്തിമയങ്ങിയാൽ മേല്ക്കഴുകണം
അമ്പിളി അമ്മാവനെ കാണണം
ഉമ്മയുടെ വലിയ വായിൽ ഉരുള വിഴുങ്ങണം
പുല്പായ വിരിച്ചു കിടക്കണം
പോതാംകീരിയുടെ ശബ്ദം കേൾക്കണം
ദിക്ർ പാടി കിളിയുടെ പാട്ട് കേൾക്കണം
പൂമ കുട്ടിയുടെ കഥ കേട്ടുറങ്ങണം
പൂംബാറ്റയെയും പൂതുംബിയെയും
സ്വപ്നത്തിൽ കണ്ടുണരണം .
Drawing : (Courtesy)
..................................................
K.M.A Paruthikkadu

No comments:
Post a Comment