അച്ഛനായ സൂര്യൻ ഭൂമിയെ പോറ്റിക്കൊണ്ടിരിക്കുകയാണ്. അമ്മയായ ഭൂമി മനുഷ്യമക്കളെയും പോറ്റിക്കൊണ്ടിരിക്കുകയാണ്. നാമെല്ലാം ഭൂമി മണ്ണിൽ പെറ്റുവീണ മനുഷ്യജന്മങ്ങളാണല്ലോ. മനുഷ്യർക്കെല്ലാം ജീവനുണ്ടല്ലോ. ജീവനുള്ള നാമെല്ലാം അങ്ങനെ ജീവിച്ചുകൊണ്ടിരിക്കുകയാണല്ലോ. സത്യത്തിൽ എന്താണ് ഈ ജീവിതം എന്ന് പറയുന്നത്?... ഉറങ്ങുകയും കൂര്ക്കം വലിക്കുകയുമാണോ?.. ഉണരുകയും എണീറ്റ് നടക്കുകയുമാണോ?... വാങ്ങുകയും വെച്ചുണ്ടാക്കുകയും സാപ്പിടുകയുമാണോ?... പണിയെടുക്കുകയും പണികൊടുക്കുകയുമാണോ ?.... നോക്കുകയും ചിരിക്കുകയുമാണോ?... കരയുകയും കണ്ണീരൊലിപ്പിക്കുകയുമാണോ ?.... പെറ്റുവീഴുകയും കാറ്റുപോവുകയും ചെയ്യുന്നതിന് മുമ്പുള്ള സമയങ്ങളായ സമയങ്ങളാണോ ? അതല്ലെങ്കിൽ മറ്റു വല്ലതുമാണോ ? ..................
ഒരു കാര്യം ഉറപ്പാണ്. ഞാൻ ജനിച്ചിരിക്കുന്നു. സ്നേഹനിധിയായ എന്റെ മാതാവ് എനിക്ക് ജൻമം നൽകിയിരിക്കുന്നു. ഞാനിപ്പോൾ ഈ ഭൂമി മണ്ണിൽ പ്രതീകഷയുടെ ഒരുപാട് ഭാരവുംപേറി ജീവിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ചില ചോദ്യങ്ങളെല്ലാം മനസ്സിന്റെ മണിയറയിൽ അങ്ങനെ തളംകെട്ടിക്കിടക്കുന്നുണ്ട്. ഞാൻ പെറ്റുവീണെങ്കിലും ഏതു രാജ്യത്തു ഏതുകോണിൽ എവിടെ പെറ്റുവീഴണം എന്ന് തീരുമാനിച്ചത് ആരാണ് ? .. ഞാൻ മനുഷ്യകുട്ടിയെങ്കിലും ആണോ പെണ്ണോ ആവണമെന്ന് തീരുമാനിച്ചത് ആരാണ് ? .... ഞാൻ ആൺകുട്ടിയെങ്കിലും വെളുപ്പോ കറുപ്പോ ആവണമെന്ന് തീരുമാനിച്ചത് ആരാണ് ? .....
എന്റെ ഉമ്മായുമല്ല. വാപ്പായുമല്ല. അതല്ലെങ്കിൽ പിന്നെ മറ്റാരായാണ്?... പ്രബഞ്ചത്തേയും അതിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സൂര്യനെയും ചന്ദ്രനെയും, എത്ര എണ്ണിയാലും ഒടുങ്ങാത്ത നക്ഷത്രങ്ങളെയും, ഉരുണ്ടിരിക്കുന്നെങ്കിലും പരന്നുകിടക്കുന്ന ഭൂമിയെയും അതിലുള്ള സകലമാന പ്രതിഭാസങ്ങളെയും ചരാചരങ്ങളെയും സൃഷ്ട്ടിച്ചുപരിപാലിക്കുന്ന പടച്ച തമ്പുരാനല്ലാതെ മറ്റാരാണ് ?? ......
എങ്കിലും ഭൂമിമണ്ണിലുള്ള പ്രതിഭാസങ്ങൾ എന്തൊക്കെയാണ്?.. കൂരാകൂരിരുട്ടുള്ള രാവും നല്ല വെളിച്ചമുള്ള പകലുമുണ്ട്.. ശാന്തമായ പ്രഭാതവും മനോഹരമായ സായാഹ്നവുമുണ്ട് . ഇരുട്ടും വെളിച്ചവുമുണ്ട്. മനസ്സിന് കുളിരേകുന്ന കാറ്റും കോളുമുണ്ട്. ആളെ പേടിപ്പിക്കുന്ന ഹൃദയം വിറച്ചുപോകുന്ന ഇടിയും മിന്നലുമുണ്ട്. അലസമായ ചാറ്റൽ മഴയും, വെള്ളം ചൊരിയുന്ന പെരുമഴയും പിന്നെ ചൂടുള്ള വെയിലുമുണ്ട്. മരങ്ങളുടെ ഇലകളെല്ലാം അതിനെ കഴിക്കാനുള്ള ആഹാരമാക്കുന്നുണ്ട്. പൊരിവെയിലേറ്റു വസ്ത്രങ്ങളെല്ലാം ഉണങ്ങുന്നുണ്ട്. ഇളം ചെടികളെല്ലാം വാടുന്നുണ്ട്. പിന്നീട് ഉണങ്ങിക്കരിഞ്ഞുപോകുന്നുമുണ്ട്. സൂര്യൻ അങ്ങ് കിഴക്കുദിക്കുമ്പോൾ പ്രഭാതമാകുന്നു. തലക്ക് മുകളിൽ വരുമ്പോൾ ഉച്ചയാകുന്നു. സൂര്യൻ അങ്ങ് പടിഞ്ഞാറ് കടലിൽ മുങ്ങുമ്പോൾ രാത്രിയാകുന്നു. എല്ലാം മുറപോലെ തെറ്റൊന്നും കൂടാതെ അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന്നു. രാവും പകലും മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. അതോടൊപ്പം മനുഷ്യ ജീവിതത്തിൽ സന്തോഷങ്ങളും ദുഖങ്ങളും അങ്ങനെ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു.
കാറ്റും വെയിലും മഴയും കണ്ടു ചീവിച്ചു പോകുന്നതിനിടയിൽ വേറെ പല സംഗതികളും നാം കാണുന്നു. വഴികാഴ്ചകളിൽ അറിയാതെ നാം അഭിരമിച്ചു പോകുന്നു. അത് തേടിപ്പിടിക്കാനുള്ള നെട്ടോട്ടമോടുന്നു. ഓടുമ്പോൾ അറിയാതെ കാൽ മെല്ലെ വഴുക്കിവീണുപോകുന്നു. ചരൽ കല്ലുകളിൽ വീഴുമ്പോൾ മുറിവേറ്റു വേദനയുണ്ടാകുന്നു. ചോര വാർന്നൊലിക്കുന്നു. കണ്ണിൽ നിന്നും കണ്ണീർ കണങ്ങൾ അടർന്നു വീഴുന്നു.. ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ മനസ്സിൽ ദുഃഖം തളംകെട്ടിതുടങ്ങുന്നു... ജീവിതം ദുഃഖസാന്ദ്രമാകുന്നു. എങ്കിലും ആഗ്രഹിച്ചതെല്ലാം കിട്ടുന്ന ഒരിടം എവിടെയാണ്???............ അതിലേക്കുള്ള വഴിയും പാലവും എവിടെയാണ് ?? ..............
എങ്കിലും നാമെല്ലാവരും എന്തിനാണ് ജീവിക്കുന്നത് ????... ജനിച്ചുപോയതിനാൽ അങ്ങ് ജീവിക്കുകയാണോ ?? .. അതല്ലെങ്കിൽ വരാനിരിക്കുന്ന നല്ല ഒരു ജീവിത്തിനു വേണ്ടി ഇവിടെ ശ്രദ്ധയോടെ ജീവിക്കുകയാണോ? അതിനു വേണ്ടി വല്ലതും ചെയ്തുകൊണ്ടിരിക്കുകയാണോ ?.... ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും സൽകർമങ്ങളാണോ? ...അതോ ജീവൻ അങ്ങ് പോവുന്നതിനു മുൻപ് വെറുതെ അങ്ങ് ജീവിച്ചുതീർക്കുക്കയാണോ?..... എങ്കിലും നാമെല്ലാവരും ഈ ഭൂമി മണ്ണിൽ അങ്ങനെ ജീവിച്ചു കൊണ്ടിരിക്കുകയാണ്. നല്ല നീളമുള്ള പ്രതീക്ഷയുടെ പട്ടം പറത്തിക്കൊണ്ടിരിക്കുകയാണ്...................
Drawing : (Courtesy)
K.M.A Paruthikkadu





