ഒരു വേനൽക്കാലം. ഉച്ച മയങ്ങിയ നേരം ..
അന്തരീക്ഷം കടുത്ത ചൂടിനാൽ വെന്തുരുകുന്നു .
സൂര്യകാന്തി പൂക്കൾ വാടി
തലകുനിച്ചിരുന്നു .
കളിച്ചു കൂത്താടി ഓടി വന്നു വിയർപ്പുറ്റുന്ന മുഖവും കൈകളുമായി നാട്ടിലെ കുട്ടികൾ ഊണ് കഴിക്കുകയായിരുന്നു. ചോറും തക്കാളി കറിയും മാത്രം. പിന്നെ ഒരു സ്റ്റീൽ ഗ്ലാസ് വെള്ളവും. ആഹാരം വിഭവ സമൃദ്ദമല്ലെങ്കിലും നല്ല വിശപ്പ് കാരണം നല്ല രുചിയുണ്ടായിരുന്നു. ഓരോ ഉരുളയും വായയിലിട്ട്
ചവച്ചിറക്കുബോഴും ആ കുട്ടികൾ അറിയാതെ കാലാട്ടികൊണ്ടിരുന്നു.
പുറത്തുനിന്നും ഒരു ശബ്ദം.
എന്താണത് ?
മജീദ് അവന്റെ കാത് കൂര്പ്പിച്ചു . കുറച്ചു പ്രായം ചെന്ന ഒരു സ്ത്രീയുടെതാണ് . ഒരു ദയനീയമായ ശബ്ദം. വിശപ്പിന്റെ ശബ്ദം !
"അമ്മാ!! ……. പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ ? കടലാസ്, ചെമ്പ് , കബി , പ്ലാസ്റ്റിക് കുപ്പി കൊടുക്കാനുണ്ടോ ???"
ആ ശബ്ദം അങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു. അന്തരീക്ഷത്തിൽ ഒരു താളമായ് ലയിച്ചുകൊണ്ടിരുന്നു .
Photo/ drawings: Courtesy
.............................
K.M.A Paruthikkadu
No comments:
Post a Comment