"കൊറോണ ജീ ഒന്നാന്തരം ടീച്ചറാണേടാ" ... എന്ന ഒരു ലേഖനം ഞാൻ എഴുതി വിട്ടിരുന്നു. ഒരു അടിപൊളി ഒന്നാന്തരം ലേഖനം എന്നൊന്നും പറഞ്ഞുകൂടാ. ചുമ്മാ ഒരു നീട്ടി എഴുത്ത് എന്ന് പറയുന്നതായിരിക്കും നല്ലത്. എങ്കിലും എന്ന് എഴുതി എന്നൊന്നും ചോദിച്ചേക്കരുത്. ഇതെല്ലാം പറയുമ്പോൾ ഞാൻ ഉച്ചയൂണെല്ലാം കഴിച്ച് ഏമ്പക്കവും വിട്ട് ചാരുകസേരയിൽ ഇരിക്കുകയാണെന്നോർക്കണം.
എങ്കിലും കാര്യം അതൊന്നുമല്ല. നമ്മുടെ കേരള മാലനാടിൻ്റെ ഇപ്പോഴത്തെ ഒരു അവസ്ഥ ആലോചിക്കുമ്പോൾ. കൂടുതലായി ആലോചിട്ടെന്തുണ്ട് കാര്യം ?? എങ്കിലും ആലോചിക്കാതിരിക്കുവാൻ ഒക്കുമോ ?? അന്തി ചർച്ചകളെല്ലാം മുല്ലപ്പെരിയാറിലേക്കു തിരിഞ്ഞത് നല്ല ഒരു കാഴ്ച തന്നെയാണെന്ന് ഞാൻ പറയുന്നതല്ല നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതാണ്. ചർച്ചകൾക്കും ചർദ്ദിക്കലിനും കുറവൊന്നുമില്ല. എങ്കിലും തീരുമാനങ്ങളും നടപടികളുമായാണ് കൂടുതൽ പ്രധാനം എന്നു മാത്രം പറയുന്നു.
നോക്കൂ... മുല്ലപ്പെരിയാർ ഡാം എന്ന മുത്തശ്ശി ഒരുപാട് കാലമായി തൻ്റെ വയറുപൊട്ടാനായി എന്നും പറഞ്ഞു വിളിച്ചുകേഴുന്നു. പ്രായാധിക്യം അവരെ വല്ലാതെ തളർത്തിയിട്ടുണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. ഒരു പത്തമ്പത് വർഷത്തെ ആയുസ് മാത്രമേ ഉള്ളൂ എന്നാണ് അവരെ കുറിച്ച് അറിവുള്ള ആളുകൾ പറയുന്നത് . ഇപ്പോളിതാ സെഞ്ചുറിയും അടിച്ച് പത്തിരുപത് വർഷം കഴിഞ്ഞു എന്നിരിക്കെ ഒന്നും ചെയ്യാതെ നാം ഇങ്ങനെ കോട്ടുവാ ഇട്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ? പറയൂ എന്തുകൊണ്ടാണ് ???
ഇത് ജീവൻ നിലനിൽപ്പിൻ്റെ പ്രശ്നമാണെന്ന് അരി ആഹാരം കഴിക്കുന്ന നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. വയറ് പൊട്ടിക്കഴിഞ്ഞാൻ എന്താണ് ഉണ്ടാകുവാൻ പോകുന്നതെന്ന് ഞാൻ ഇവിടെ പ്രത്യേകം പ്രത്യേകം പറയേണ്ടതുണ്ട് എന്നും തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ ഒരുമിച്ച് വെള്ളത്തിൽ മുങ്ങി ചാവേണ്ട ഗതികേട് നമുക്ക് ഉണ്ടാകുമോ ? ഇതെല്ലാം ഓർക്കുമ്പോൾ പേടികാത്തതായി ആരുണ്ട് ?? ഞാനുമില്ല. നിങ്ങളുമില്ല. എങ്കിലും നാലഞ്ച് ജില്ലകൾ വെള്ളത്തിനടിയിൽ ആകുന്നത് സങ്കൽപ്പിച്ച് നോക്കൂ. ഓർക്കുമ്പോൾ പേടിയാകുന്നു. രണ്ടു കുട്ടികളും പിണക്കങ്ങൾ വേഗം അവസാനിപ്പി ക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വീണ്ടും ഞാൻ ഇവിടെ വിസ്തരിക്കേണ്ടതില്ലല്ലോ.
എന്തൊക്കെ പറഞ്ഞാലും ഒടുക്കത്തെ ഉരുൾപൊട്ടൽ കേരള മലനാടിൻറെ മനസ്സിനെയും ശരീരത്തെയും വീണ്ടും മുറിപ്പെടുത്തിയിരിക്കുന്നു. നാം ചെയ്ത് കൂട്ടിയ അതിമഹത്തായ കർമ ഫലം എന്നോണം പ്രകൃതി ഇപ്പോൾ തിരിച്ചടിക്കുകയാണ്. മുന്നറിയിപ്പ് നൽകുകയാണ്.
സൂക്ഷിക്കുക നാം. സൂക്ഷിച്ചു മുന്നേറുക.
K.M.A Paruthikkadu
No comments:
Post a Comment