കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ് !!
കരയുന്ന കുഞ്ഞിന് അമ്മിഞ്ഞപ്പാൽ പാനംചെയ്തവളിന്നു-
കൈയിൽ കിട്ടിയതെടുത്തു ആഞ്ഞു തലക്കടിക്കുകയാണ് ....
പൂവിനേയും പൂമ്പാറ്റയെയും കണ്ടുനടന്ന കുഞ്ഞിക്കാലുകളിന്നു
കടലാസിൽ എ പ്ലസ് കിട്ടുവാൻ രാവുംപകലും ഒറ്റക്കിരിക്കുകയാണ്.
എഴുതാനറിയാത്തവന് തറപറ പറഞ്ഞുതന്നവനിന്നു -
ആളെ കുത്തിനിറച്ചു നോട്ടുകെട്ടുകളെണ്ണുന്ന തിരക്കിലാണ്..
നീറും മനസ്സിന്റെ ചിന്തകളെ ആറ്റിനീട്ടിയൊഴിച്ചവനിന്നു -
വെറും രണ്ടുകാൽ മാത്രമുള്ള ചുണ്ടനങ്ങാത്ത മിണ്ടാപ്രാണിയാണ്....
ദൈവത്തിന്റെ മദ്ഹ് കുഞ്ഞാടുകൾക്കു ഓതിനടന്നവനിന്നു-
പുറത്തുചാടുന്ന വാക്കിന്റെ എണ്ണത്തിന് വിലചോദിക്കുകയാണ്...
ഇടനെഞ്ചിൽ പലവട്ടം തൊട്ടുനോക്കിയിരുന്നവനിന്നു -
കത്തിയെടുക്കുകയും മരുന്നുവിൽക്കുകയും ചെയ്യുകയാണ് ..
നാട് നന്നാക്കുവാൻ വെള്ളയുടുപ്പിട്ടു ഇറങ്ങിതിരിച്ചവനിന്നു -
ആരും കാണാത്ത കീശവീർപ്പിച്ചു ലോകം ചുറ്റിത്തിരിയുകയാണ്.
തലപ്പാവും, ചന്ദനകുറിയും, കുരിശും ധരിച്ചുനടന്നവരിന്നു-
ചുടുചോരയുടെ നിറം മണത്തുനോക്കി നടക്കുകയാണ്.
വൈകിട്ട് പാറപ്പുറത്തിരുന്നു സൊറപറഞ്ഞിരുന്നവരിന്നു -
നാലിഞ്ചു വലുപ്പമുള്ള സ്ക്രീനിൽ തല പൂഴ്ത്തിവെച്ചിരിക്കയാണ്.
കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ്...
................................................
Drawing : (Courtesy)
കെ .എം .എ പരുത്തിക്കാട്.

Sir, I had a spectacular feeling and it was a memorable lines.
ReplyDeleteThank you
Akshaya-Lottery-Results
ReplyDeleteWin Win-Lottery-Results
Sthree Sakthi-Lottery-Results
Karuny-Lottery-Results
nirmal-lottery-results
karunya-plus-lottery-results
buy kerala lottery From Trivandrum Agency
Which lottery is best in kerala
kerala lottery result Pournami