Story: കിളിവാതിൽ



അജ്‌മാനിൽനിന്നും ലീവിന് നാട്ടിൽ എത്തിയിട്ട് കൂടുതൽ ദിനങ്ങൾ കഴിഞ്ഞു പോയിട്ടില്ല . ഒരാൾ എന്നെ ഫോണിൽ വിളിച്ചു. ഒന്നാന്തരം സ്റ്റൈലൻ സംസാരം. മലയാളം ഇഗ്ളീഷിലാണ് സംസാരിക്കുന്നത്‌. കക്ഷി ഒരു തിരുവന്തപുരത്തുകാരിയാണ്. ശ്രീമതിയുടെ ഹസ്ബൻഡ് കുവൈറ്റിൽ മെയിൽ നേഴ്സ് ആണ്. പുള്ളിക്ക് ഇമ്മിഗ്രേഷൻ ആവശ്യത്തിനു കുറച്ചു ഡോക്യുമെന്റ് ട്രാൻസ്ലേഷൻ ചെയ്യാനുണ്ട് എന്നറിയിച്ചു. ഹസ്ബൻഡ് ഉടനെ നാട്ടിൽ വരുന്നുണ്ട്.

"സാറ് ഒരു അംഗീകൃത ട്രാൻസ്ലേറ്റർ ആണോ ? " - പുള്ളിക്കാരി യുടെ ചോദ്യം.

"അതെ, രണ്ടു മൂന്നു വര്ഷമായിട്ട് ഇമ്മിഗ്രേഷൻ ആവശ്യത്തിന് ഞാൻ ട്രാൻസ്ലേഷൻ ചെയ്തുകൊടുക്കുന്നുണ്ട്." - ലേശം ഊറ്റത്തോടെ ഞാൻ പ്രതിവചിച്ചു.

ഞാൻ എന്റെ ഇമെയിൽ പറഞ്ഞു കൊടുത്തു.

"ഡോക്യുമെന്റ് എല്ലാം അതിലേക്കു അയച്ചോളൂ". - രാജാവിന്റെ ഭാവത്തിൽ ഞാൻ കൽപ്പിച്ചു..

പറഞ്ഞ പ്രകാരം പുള്ളിക്കാരി ഡോക്യുമെന്റ് അയച്ചുതന്നു. ഒറ്റയിരിപ്പിനു ഞാനതു ട്രാൻസ്ലേറ്റ് ചെയ്തു എന്ന് പറയാമല്ലോ. ശേഷം അതിന്റെ പ്രിന്റ് എടുത്തു. മേശപ്പുറത്തു കിടക്കുന്ന കട്ടിയും കനവുമുള്ള APTS സീൽ എടുത്തു പേപ്പറിൽ അമർത്തി. പച്ച മഷിയുള്ള പേനയെടുത്തു സീലിന്റെ ഇടതുവശത്തു നീട്ടിവലിച്ച ഒരു ഒന്നാന്തരം ഒപ്പും വെച്ചുകൊടുത്തു. അത് സ്കാൻ ചെയ്തു ഇ മെയിൽ വഴി ഉടനടി അയച്ചു. കൂടെ എന്റെ ബാങ്ക് അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തു. . അടുത്ത ദിവസം രാവിലെ മൊബൈലിൽ ഒരു മെസ്സേജ് വന്നു.

"യുവർ അക്കൗണ്ട് ഹാസ് ബീൻ ക്രെഡിറ്റഡ്‌..................".

നാല് അക്ക നംബർ കൺകുളിർക്കെ കണ്ടപ്പോൾ മനസ്സിൽ ലേശം സന്തോഷവും ക്രെഡിറ്റ് ആയി.

സാമ്പത്തിക മാന്ദ്യം കൊടുംബിരി കൊള്ളുന്ന ഈ കാലത്തു ഈ പണി ഒരു അനുഗ്രഹം തന്നെയാണ്. - മനസ്സ് അറിയാതെ മന്ത്രിച്ചുപോയി. .

കിളിവാതിലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പെരുമഴ പെയ്തു മാനം തെളിഞ്ഞു തുടങ്ങുകയാണ്.

Drawing/picture : (Courtesy)

 ..........................................................
കെ .എം .എ . പരുത്തിക്കാട് 

Story: കടലാസു തോണി


സൂര്യൻ അങ്ങ് പടിഞ്ഞാറ് അസ്തമിക്കാൻ പോവുകയാണ്. അയാൾ വീട്ടിലെ മുകൾനിലയിലെ ഓഫീസിൽ ചാരുകസേരയിൽ ഭാവനയിൽ ലയിച്ചിരിക്കുകയാണ്. 

അപ്പോഴാണ് ആ ശബ്ദം കേട്ടത്. കിളിവാതിലിലൂടെ നോക്കിയപ്പോൾ കുറച്ചു പയ്യന്മാർ തന്റെ വീട്ടിലേക്കു കൂട്ടത്തോടെ നടന്നു വരികയാണ്. നല്ല സ്റ്റൈലൻ നടത്തം. കൂടുതലായി സംസാരിക്കുന്നുണ്ട്. വേഗത്തിലാണ് നടക്കുന്നത്. നാല് ആളുകളുണ്ട്. എല്ലാവരും ബന്ധുക്കാർ തന്നെയാണ്. സാധാരണ അവരെയൊന്നും ഈ വഴിക്കു കാണാറില്ല. താൻ ഒരു നോവൽ എഴുതിത്തുടങ്ങിയിട്ടുണ്ട് എന്നറിഞ്ഞുകേട്ട് വന്നതായിരിക്കണം.. എന്തായാലും നല്ലതു തന്നെ. അവർക്കു ചിലതൊക്കെ അറിയേണ്ടതുണ്ട്. അതെന്താണ് .... ? 

 " ഞങ്ങൾ നോവലിൽ കഥാപാത്രങ്ങളായി ഉണ്ടാകുമോ ??? " - അതിലെ ഒരാൾ അയാളോട് ചോദിച്ചു. 

 "തിരക്ക് കൂട്ടരുത്.....എല്ലാം വഴിയേ അറിയാം " - അയാൾ പ്രതിവചിച്ചു.


അവർക്കു ഒരുപാട് നേരം അയാളോട് സംസാരിക്കണമെന്നുണ്ട്. പുതിയ ബ്ലോഗിനെ കുറിച്ചും സംസാരിക്കണമെന്നുണ്ട്. അതിൽ പോസ്റ്റ് ചെയ്ത കഥകളെകുറിയ്ച്ചും സംസാരിക്കണമെന്നുണ്ട്. എഴുതിവെച്ച ഒരുകൂട്ടം കവിതകളെ കുറിച്ചും സംസാരിക്കണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാണ്. "ഞാൻ ലീവിന് നാട്ടിൽ വന്നവനാണല്ലോ. വളരെ തിരക്കിലാണല്ലോ. ഒരാൾ APTS സെർട്ടിഫിക്കേഷനെ കുറിച്ചറിയുവാൻ വരുന്നുണ്ട്. കുറച്ചു കഴിഞ്ഞു എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്വീകരിക്കേണ്ടതുണ്ട്. ഉമ്മായും ഭാര്യയും എന്തൊക്കെയോ പാകം ചെയ്യുന്നുണ്ട്. എല്ലാം വളരെ ഭംഗിയായിത്തന്നെ നടക്കട്ടെ !" - അയാൾ ചിന്തിച്ചു. 

അയാൾ അവരോടു തിരക്കിലാണെന്നു പറഞ്ഞു. "വീട്ടിലേക്കു വന്നതല്ലേ. അവർക്കു എന്തെങ്കിലുമൊക്കെ കൊടുക്കണ്ടേ ???"- 

നോക്കിയപ്പോൾ വീട്ടിന്റെ മുറ്റത്തു പടർന്നു പന്തലിച്ചു കിടക്കുന്ന പേരക്കാ മരത്തിന്മേൽ ഒറ്റ പേര്ക്കയും കായ്ചുകിടപ്പില്ല. എന്തുചെയ്യാനാണ് ?? ഇപ്പോൾ സീസൺ അല്ലല്ലോ. റോസാപ്പിൾ മരവും,റൂളിക്ക മരവും, ഫാഷൻ ഫ്രൂട്ടും എല്ലാം ഉണ്ടായിരുന്നു. അതെല്ലാം എന്നോ വെട്ടിമാറ്റപ്പെട്ടു. ഇപ്പോൾ അവിടെ അതിന്റെ ലക്ഷണം പോലുമില്ല. മണൽ പാകിയ വഴിയുടെ  അരികിലായി ഉണ്ടായിരുന്ന ചെനയോ പാറപ്പുറമോ ഇല്ല. കൊപ്ര അടത്തുന്ന ആൾക്കാരുമില്ല. . ചെനയിൽ കുട്ടികൾ കടലാസു തോണി വിട്ടുകളിച്ചിരുന്നു. അതിൽ ഒരുപാട് തവളാപൊട്ടലുകളും മീനുകളെപോലെ നീന്തിക്കളിച്ചിരുന്നു. കുട്ടികൾ തങ്ങളുടെ കൈകുമ്പിളിൽ എത്രയോ പിന്നെയും എത്രയോ തവളാപൊട്ടലുകളെ കോരിയെടുത്തിരുന്നു.   എല്ലാം മണ്ണിട്ട് മൂടിയിരിക്കുന്നു. ഇന്ന് എല്ലാം ഓർമകൾ  മാത്രം.  

 “വെയിലത്ത്‌ തണൽ വിരിച്ചിരുന്ന ആൽമരങ്ങളെ കാണ്മാനില്ല. വെയിലത്ത് പട്ടം പറത്തിയിരുന്ന കുട്ടികളെയും. രണ്ടു കൂട്ടരും വലിയ സന്തേശമാണ് നൽകിയിരുന്നത്. ആദ്യത്തേത് കഷ്ട്ടപ്പാടിൽ എന്നും താങ്ങായിരുന്ന കാരുണ്യമുള്ളവന്റെയും,രണ്ടാമത്തേത് പ്രതീക്ഷ കൈവിടാത്ത ഒരിളം മനസ്സിന്റെയും” - അയാളുടെ ചിന്തകൾ കാടുകയറി.   അവർ ഗേറ്റ് കടന്നുപോയപ്പോൾ അയാൾ വീണ്ടും ഓഫീസിലേക്ക് നടന്നു.

Drawing/picture : (Courtesy)
 ..............................................................................................................                            



   കെ.എം.എ പരുത്തിക്കാട്

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...